കേരളം

കഞ്ചാവ് ചെടി നട്ടുവളര്‍ത്തി; ഫോട്ടോയെടുത്ത് വാട്‌സ്ആപ്പില്‍ അയച്ചു; കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കഞ്ചാവ് ചെടി നട്ടുവളര്‍ത്തി ഫോട്ടോയെടുത്ത് കൂട്ടുകാര്‍ക്ക് അയച്ച യുവാവ് പിടിയില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി സനിര്‍ ആണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. 

വണ്ടൂര്‍ വിഎംസി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ മൈതാനത്തിന്റെ പരിസരത്ത് എക്‌സൈസ് സംഘം പരിശോധന നടത്തിയിരുന്നു. പാറപ്പുറവന്‍ ഹൗസില്‍ സനിറിനെ ഇവിടെവെച്ച് 360 മില്ലിഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടി. പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വാട്‌സ്ആപ് വഴി കഞ്ചാവു ചെടിയുടെ ഫോട്ടോകള്‍ അയച്ച് കൊടുത്തത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. 

ഇതോടെയാണ് സനിര്‍ താമസിക്കുന്ന വണ്ടൂര്‍ ടിബി കുന്നിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കഞ്ചാവു ചെടി വളര്‍ത്തുന്ന കാര്യം പുറത്തറിയുന്നത്.  എക്‌സൈസ് നടത്തിയ പരിശോധനയില്‍ ക്വാര്‍ട്ടേഴ്‌സിന്റെ പുറകുവശത്ത് ചെടികള്‍ക്കിടയില്‍ നിന്ന് 3 മാസം വളര്‍ച്ചയെത്തിയ കഞ്ചാവു ചെടി കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി