കേരളം

കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ മാറ്റണം: സ്‌കൂളുകള്‍ അണുനശീകരണം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ കൈമാറണം; ബാലാവകാശ കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ മാറ്റാന്‍ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. നവംബറില്‍ സ്‌കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന സിഎഫ്എല്‍റ്റിസി,   സിഎസ്എല്‍റ്റിസി, ഡിസിസി എന്നിവ മാറ്റി ക്ലാസ് മുറികളും കെട്ടിടങ്ങളും അണുനശീകരണം നടത്തി അധികൃതര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ കൈമാറണം. സ്‌കൂള്‍   തുറക്കുന്നതിന് മുമ്പ്  അവടെ പ്രവര്‍ത്തിക്കുന്ന കോവിഡ് കെയര്‍ സെന്ററുകള്‍ മാറ്റാന്‍ തീരുമാനമുണ്ടെങ്കിലും പൂര്‍ണമായി നടപ്പായിട്ടില്ല എന്ന്  കമ്മീഷന് ബോധ്യമായ   സാഹചര്യത്തിലാണ് ഉത്തരവ്.

ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും, ആരോഗ്യകുടുംബക്ഷേമ സെക്രട്ടറിക്കും, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കൊല്ലം അഞ്ചല്‍ ഈസ്റ്റ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് വികാസ് വേണു സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് കമ്മീഷന്‍ അംഗം റെനി ആന്റണിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്‍മേല്‍ സ്വീകരിച്ച നടപടി 30 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

കണ്ടാല്‍ ബിസിനസുകാരന്‍!; 110 ദിവസത്തിനിടെ 200 വിമാനയാത്രകള്‍; ഒടുവില്‍ കുടുങ്ങി

'മേലാള മനോഭാവങ്ങളുടെ പഴകി നാറുന്ന ഭാണ്ഠക്കെട്ടുകൾ; ഗുരുത്വമുള്ള മകനേ, നന്നായി വരട്ടെ'

ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങി തരുന്നില്ല, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

മില്‍മ ജീവനക്കാര്‍ സമരത്തില്‍; മൂന്ന് ജില്ലകളില്‍ പാല്‍ വിതരണം തടസപ്പെട്ടേക്കും