കേരളം

ഇനി കെഎസ്ആർടിസിയും ഓടിക്കും ഓട്ടോ! 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാന ന​ഗരത്തിൽ കെഎസ്ആർടിസിയുടെ ഫീഡർ സർവീസ് തുടങ്ങുന്നതിനായി 30 ഇലക്ട്രിക് ഓട്ടോകൾ കെടിഡിഎഫ്സി വഴി വാങ്ങി വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരക്കുള്ള സ്ഥലങ്ങളിൽ നിന്ന് ബസ്‌ സ്റ്റാൻഡുകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനാണ് ഫീഡർ സർവീസുകൾ.

500 ഇലക്ട്രിക് ഓട്ടോകൾ രണ്ടാം ഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ വാങ്ങും. മൂന്നാം ഘട്ടത്തിൽ ഇലക്ട്രിക് കാറുകളും ഓട്ടോറിക്ഷകളും പൊതുജനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും ഉപയോഗത്തിനായും വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം നഗരത്തിനായി 50 വൈദ്യുതി ബസുകൾ വാങ്ങും. ഇതിനായി 47.5 കോടി കിഫ്ബി വഴി അനുവദിച്ചിട്ടുണ്ടെന്നും ഇടി ടൈസന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

ഇരുചക്ര വാഹനം ഉപയോഗിച്ച് തൊഴിലുകളിൽ ഏർപ്പെടുന്നവർക്കായി ഈ സാമ്പത്തിക വർഷം 10,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും 5000 ഇലക്ട്രിക് ഓട്ടോറിക്ഷയും വാങ്ങാൻ 200 കോടിയുടെ വായ്പാ പദ്ധതി ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് രൂപം നൽകിയിട്ടുണ്ട്. പലിശയുടെ ഒരു ഭാഗം സർക്കാർ വഹിക്കുന്നതിന് 15 കോടി വകയിരുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!