കേരളം

വെള്ളക്കെട്ടില്‍ വീണ് കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ വെള്ളക്കെട്ടില്‍ വീണ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൈസൂര്‍ സ്വദേശികളായ വിജയന്‍ - ചിങ്കു ദമ്പതികളുടെ മകന്‍ മുന്ന് വയസ്സുകാരന്‍ രാഹുലാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. മൈസൂരില്‍ നിന്നുള്ള നാടോടി സംഘത്തില്‍പ്പെട്ട മൂന്ന് വയസ്സുകാരനെ വെള്ളിയാഴ്ച രാത്രിയിലാണ് കാണാതായത്. 

ഇന്ന് രാവിലെ ഓടനാവട്ടം കട്ടിയില്‍ ഭാഗത്തെ തോട്ടില്‍  കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടി കാല്‍ വഴുതി തോട്ടില്‍ വീണ് അപകടം സംഭവിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി 

കൊട്ടാരക്കര നെല്ലികുന്നത്തെത്തിയ സംഘം മൂന്ന് കടതിണ്ണകളിലായാണ് തമ്പടിച്ചിരുന്നത്. ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിന് ശേഷമാണ് രാഹുലിനെ കാണാതായത്. കുട്ടി തോടിന് തീരത്തേക്ക് നടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്