കേരളം

 100 ക്യു മെക്‌സ് വെള്ളം പുറത്തേയ്ക്ക്, ഷോളയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു; ചാലക്കുടി പുഴയില്‍ നാലുമണിയോടെ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു. വൈകീട്ട് നാലുമണിക്ക് വെള്ളം ചാലക്കുടി പുഴയില്‍ എത്തും. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.

വൃഷ്ടിപ്രദേശത്ത് കനത്തമഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഷോളയാര്‍ ഡാമിന്റെ മൂന്നാമത്തെ ഗേറ്റ് ഒരടി ഉയരത്തിലാണ് തുറന്നത്. പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഉടന്‍ മാറണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

നീരൊഴുക്ക് ശക്തം

വൈകീട്ട് നാലുമണിയോടെ ചാലക്കുടിപുഴയില്‍ വെള്ളമെത്തുമെന്നതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രതപാലിക്കണം.   ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിര്‍ദ്ദേശ പ്രകാരം താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ക്യാമ്പുകളിലേയ്ക്ക് ഉടന്‍ മാറിത്താമസിക്കണം. 

വാല്‍പ്പാറ, പെരിങ്ങല്‍കുത്ത്,ഷോളയാര്‍ മേഖലകളില്‍ കനത്തമഴ

കേരള ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി 100 ക്യു മെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. പുഴയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറും. പറമ്പിക്കുളത്ത് നിന്നും നിലവില്‍ ചാലക്കുടി പുഴയില്‍ വെള്ളം എത്തുന്നുണ്ട്. ഇതും പുഴയിലെ ജലനിരപ്പ് ഉയര്‍ത്തും. വാല്‍പ്പാറ, പെരിങ്ങല്‍കുത്ത്, ഷോളയാര്‍ മേഖലകളില്‍ ഇന്നലെ രാത്രി  ശക്തമായ മഴ ലഭിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ