കേരളം

കാറോടിച്ച് എത്തിയ എസ്ഐ ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു; മദ്യലഹരിയിലെന്ന് നാട്ടുകാർ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; തിരുവനന്തപുരം പട്ടത്ത് ട്രാഫിക് എസ്ഐയുടെ പരാക്രമം. കാർ ഓടിച്ചെത്തി റോഡരുകില്‍ നിർത്തിയിട്ടിരുന്ന ബൈക്കുകള്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ട്രാഫിക് എസ്ഐ അനില്‍കുമാറാണ് അപകടമുണ്ടാക്കിയത്. എസ്ഐ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു.

കാറിനുള്ളിൽ പൊലീസ് യൂണിഫോമും തൊപ്പിയും

ഞായറാഴ്ച രാത്രി 8.30ന് പട്ടത്തുവച്ചാണ് സംഭവമുണ്ടായത്. ബൈക്കുകളുടെ ഉടമസ്ഥർ നോക്കിനിൽക്കെയാണ് നിയന്ത്രണംവിട്ട കാർ ബൈക്കുകൾ നിർത്തിയിട്ടിരുന്ന ഭാഗത്തേക്കു ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ രണ്ടു ബൈക്കുകൾക്ക് കേടുപാടുണ്ടായി. എസ്ഐ ഡ്യൂട്ടി കഴിഞ്ഞു മടങ്ങവെയാണ് അപകടമുണ്ടായതെന്നാണ് വിവരം. 

കാറിനുള്ളിൽ എസ്ഐയുടെ യൂണിഫോമും തൊപ്പിയും ഉണ്ടായിരുന്നു. അപകടവിവരം അറിഞ്ഞ് പൊലീസ് എത്തി  പൊലീസ് വാഹനത്തിൽ എസ്ഐയെ സ്ഥലത്തുനിന്നുമാറ്റി. കാറും നീക്കം ചെയ്തു. സംഭവ സ്ഥലത്തുണ്ടായിരുന്നവർ എടുത്ത വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്