കേരളം

'കേരള ജ്യോതി, കേരള പ്രഭ,കേരള ശ്രീ'; 'പത്മ' മാതൃകയില്‍ സംസ്ഥാന തലത്തില്‍ പരമോന്നത പുരസ്‌കാരം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന തലത്തില്‍ പരമോത സംസ്ഥാന ബഹുമതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. പുരസ്‌കാരങ്ങള്‍ക്ക് കേരള പുരസ്‌കാരങ്ങളെന്ന്  പേരു നല്‍കും. 'കേരള ജ്യോതി', 'കേരള പ്രഭ', 'കേരള ശ്രീ' എിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുക. 

പുരസ്‌കാരങ്ങളുടെ എണ്ണവും വിവരവും വിജ്ഞാപനം ചെയ്ത് എല്ലാവര്‍ഷവും ഏപ്രില്‍ മാസം പൊതുഭരണ വകുപ്പ് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കും. പുരസ്‌കാരം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന്  പ്രഖ്യാപിക്കും. രാജ്ഭവനില്‍ പുരസ്‌കാരവിതരണ ചടങ്ങ് നടത്തും. 

കേരള ജ്യോതി പുരസ്‌കാരം വര്‍ഷത്തില്‍ ഒരാള്‍ക്കാണ് നല്‍കുക. കേരള പ്രഭ പുരസ്‌ക്കാരം രണ്ടുപേര്‍ക്കും കേരളശ്രീ പുരസ്‌കാരം അഞ്ചുപേര്‍ക്കും നല്‍കും. പ്രാഥമിക, ദ്വിതീയ സമിതികളുടെ പരിശോധനക്കു ശേഷം, അവാര്‍ഡ് സമിതി പുരസ്‌കാരം നിര്‍ണയിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു