കേരളം

മലപ്പുറത്ത് ഉരുള്‍പൊട്ടല്‍; അറുപതോളം കുടുംബങ്ങളെ മാറ്റി; മലയോരത്ത് മഴ ശക്തം 

സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് മലപ്പുറത്ത് ഉരുള്‍പൊട്ടല്‍. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. 

അപകട ഭീഷണി മുന്‍നിര്‍ത്തി  കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥലത്തെ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിക്കുന്നതിന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് വലിയ അപകടം ഒഴിവാക്കുന്നതിന് സഹായിച്ചു. പ്രദേശത്ത് മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെടുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. മലപ്പുറം പെരിന്തല്‍മണ്ണയില്‍ താഴെക്കോടാണ് ഉരുള്‍പൊട്ടലുണ്ടായത്. 

ഡാമുകളില്‍ റെഡ് അലര്‍ട്ട്‌
 

തൃശ്ശൂരില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമുകള്‍ക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പെരിങ്ങല്‍ക്കുത്ത്, പീച്ചി, ഷോളയാര്‍ ഡാമുകള്‍ക്കാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സമീപവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. വയനാടും മലപ്പുറത്തും കനത്ത മഴ പെയ്യുന്നുണ്ട്. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കടകളില്‍ വെള്ളം കയറി. മലപ്പുറം വഴിക്കടവ് രണ്ടാംപാടത്ത് അത്തിത്തോട് കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. നാടുകാണിവഴിക്കടവ് റോഡില്‍ രാത്രികാല യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് ജില്ലകലില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂര്‍ സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നതിനാല്‍ ജാഗ്രത നിര്‍ദേശം നല്‍കി. കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകലിലും ശക്തമായ മഴ പെയ്യുന്നുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കോട്ടയം പൂഞ്ഞാറില്‍ രണ്ടിടത്ത് മഞ്ഞിടിച്ചിലുണ്ടായി. മംഗളഗിരി മുപ്പതേക്കര്‍ എന്നീ പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്