കേരളം

മോന്‍സന്റെ സാമ്പത്തിക തട്ടിപ്പ്; ക്രൈംബ്രാഞ്ച് അനിത പുല്ലയിലിന്റെ മൊഴി എടുത്തു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുകേസില്‍ വിദേശമലയാളി അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി. വീഡിയോ കോള്‍ വഴിയാണ് ഇറ്റലിയിലുള്ള അനിതയുടെ മൊഴി രേഖപ്പെടുത്തിയത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന സംഘടനയുടെ ഭാരവാഹിയായിരുന്ന സമയത്ത് ഇവര്‍ മോന്‍സനുമായി വലിയ അടുപ്പം സൂക്ഷിച്ചിരുന്നു. മോന്‍സന്റെ കൊച്ചിയിലെ വീട്ടിലെത്തി ഒരാഴ്ചയോളം താമസിക്കുകയും ചെയ്തിരുന്നു. മോന്‍സന്റെ പലസാമ്പത്തിക ഇടപാടുകളുമായി അനിതയ്ക്ക് ബന്ധമുണ്ടെന്ന തെളിവുകളും മൊഴികളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അനിതയുടെ മൊഴി രേഖപ്പെടുത്തിയത്. 

മോന്‍സന്റെ തട്ടിപ്പുകളെ കുറിച്ച് ആദ്യം അറിഞ്ഞില്ല
 

മോന്‍സന്റെ പലസാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതയ്ക്ക് അറിയാമായിരുന്നു. മോന്‍സന്‍ വിദേശമലയാളികളടക്കം പൊലീസിലെ വലിയ ഉന്നതരെ പരിചയപ്പെട്ടത് അനിത വഴിയാണെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച മൊഴികളും തെളിവുകളും. ഈഘടത്തിലാണ് ക്രൈംബ്രാഞ്ച് അനിതയുടെ മൊഴിയെടുത്തത്. വിദേശത്തായതിനാലാണ് വീഡിയോ കോള്‍ വഴി മൊഴി രേഖപ്പെടുത്തിയത്. മൊഴി പരിശോധിച്ച ശേഷം വേണമെങ്കില്‍ നേരിട്ട് മൊഴി രേഖപ്പെടുത്തും. 

കൊച്ചിയില്‍ 'കൊക്കൂണ്‍' നടത്തിയ സമയത്താണ് അനിത പൊലീസ് ഉദ്യോഗസ്ഥരെ മോന്‍സന് പരിചയപ്പെടുത്തിയതും ഇവരെ മോന്‍സന്റെ വീട്ടിലെത്തിച്ചതും. വിദേശമലയാളികളുമായിട്ടുള്ള ഇവരുടെ പുരാവസ്തു ഇടപാടിനും അനിത പലതരത്തില്‍ സഹായിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇനി മൊഴി വിശദമായി പരിശോധിച്ച ശേഷമാകും തുടര്‍നടപടികള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമ വിരുദ്ധം, ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ഹൃദയത്തിന്റെ ഭാഷയില്‍ സി.കെ ജാനുവിന്റെ ആത്മകഥ

'സുദേവ് നായരുടെ അഭിനയം തന്നേക്കാള്‍ മുന്നിലെന്നു ടൊവിനോയ്ക്കു തോന്നി'; 'വഴക്കി'ല്‍ പുതിയ വെളിപ്പെടുത്തല്‍

ബിജെപിക്ക് 400 സീറ്റ് ലഭിച്ചാല്‍ മഥുരയിലും വാരാണസിയിലും ക്ഷേത്രങ്ങള്‍; പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാകും: ഹിമന്ത

ഗൂഗിള്‍ മാപ്പിട്ട് ഗോശ്രീ പാലം കാണാന്‍ പോയി, റഷ്യന്‍ പൗരന്‍ എത്തിയത് വല്ലാര്‍പാടം ടെര്‍മിനലില്‍; അറസ്റ്റ്