കേരളം

കാന്‍സര്‍ ബാധിതര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ യാത്ര; ആര്‍സിസിയിലേക്ക് സര്‍ക്കുലര്‍ സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: റീജണല്‍ കാന്‍സര്‍ സെന്ററിലേക്ക് കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിച്ചു. പ്രാരംഭ ഘട്ടത്തില്‍ രണ്ടു ബസുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു സര്‍വീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.നിലവില്‍ റീജണല്‍ കാന്‍സര്‍ സെന്ററിലേക്ക് കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വീസിന് പുറമെയാണിത്.

ആര്‍സിസിയില്‍ നിന്നും പുറപ്പെടുന്ന ഒന്നാമത്തെ സര്‍വീസ് ചാലക്കുഴി ലൈന്‍, പട്ടം സെന്റ് മേരീസ്, കേശവദാസപുരം, ഉള്ളൂര്‍ മെഡിക്കല്‍ കോളേജ് എസ്എടി, ശ്രീചിത്ര വഴി ആര്‍സിസിയില്‍ എത്തിച്ചേരും.

രണ്ടാമത്തെ സര്‍വീസ് ആര്‍സിസിയില്‍ നിന്ന് പുറപ്പെട്ട് മെഡിക്കല്‍ കോളജ്, മുറിഞ്ഞപാലം, കോസ്‌മോ, പൊട്ടക്കുഴി, വൈദ്യുതി ഭവന്‍ ,പട്ടം,എല്‍ഐസി, ചാലക്കുഴിലൈന്‍, മെഡിക്കല്‍ കോളജ്,  എസ്എടി, ശ്രീചിത്ര വഴി ആര്‍സിസിയില്‍ എത്തിച്ചേരും.

ഈ ബസുകളില്‍ കാന്‍സര്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും തികച്ചും സൗജന്യമായി യാത്രചെയ്യാനാകും. നിംസ് മെഡിസിറ്റിയും കനിവ് എന്ന സന്നദ്ധ സംഘടനയും 10000 പേര്‍ക്കു വീതം സൗജന്യ യാത്രയ്ക്കായുള്ള സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കല്ലെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു

വായ പിളര്‍ന്ന് യുവാവിന്റെ മുഖം ലക്ഷ്യമാക്കി കൂറ്റന്‍ പാമ്പ്, ഒടുവില്‍- വീഡിയോ

സഞ്ജുവിന് തിളങ്ങാനായില്ല; രാജസ്ഥാനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കി ചെന്നൈ, 142 റണ്‍സ് വിജയ ലക്ഷ്യം

'രാജുവേട്ടന്റെ ഫേവറേറ്റ് സോങ് പാടാം': ബേസിലിന്റെ പാട്ട് കേട്ട് പൊട്ടിച്ചിരിച്ച് പൃഥ്വിരാജ്; വിഡിയോ വൈറല്‍

തെലുങ്ക് ടിവി സീരിയല്‍ നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു