കേരളം

'പൊലീസിലെ ആര്‍എസ്എസ് ഗ്യാങ്'; ആനി രാജയ്‌ക്കെതിരെ സിപിഐ സംസ്ഥാന ഘടകം, ദേശീയ നേതൃത്വത്തിനു പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന പൊലീസിനെതിരായ പ്രസ്താവനയില്‍ സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെ കേരള ഘടകം ദേശീയ നേതൃത്വത്തിനു പരാതി നല്‍കി. ആനി രാജയുടെ നടപടി പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമാണെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. 

സംസ്ഥാനത്തെ വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ പാര്‍ട്ടി ഘടകവുമായി ആലോചിക്കണമെന്നാണ് പാര്‍ട്ടി കീഴ് വഴക്കം. ആനിരാജ ഇതു ലംഘിച്ചെന്നു കാനം കത്തില്‍ പറയുന്നു.

കേരളത്തില്‍ സ്ത്രീ സുരക്ഷ സംബന്ധിച്ച സര്‍ക്കാര്‍ നയത്തിനെതിരെ സംസ്ഥാന പൊലീസില്‍നിന്നും ബോധപൂര്‍വമായ ഇടപെടല്‍ നടക്കുന്നു എന്നായിരുന്നു ആനി രാജയുടെ വിമര്‍ശനം. ഇതിനായി പൊലീസില്‍ ആര്‍എസ്എസ് ഗാങ് പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നതായും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ആനി രാജ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു