കേരളം

പിഞ്ചു കുഞ്ഞിന്റെ തൊണ്ടയില്‍ ബ്ലേഡ് കുടുങ്ങി ; വിദഗ്ധമായി പുറത്തെടുത്ത് ഡോക്ടര്‍മാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയ റേസര്‍ ബ്ലേഡിന്റെ ഭാഗം ഡോക്ടര്‍മാര്‍ വിദഗ്ധമായി പുറത്തെടുത്തു. കോലഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് എന്‍ഡോസ്‌കോപ്പിയുടെ സഹായത്തോടെ ബ്ലേഡ് പുറത്തെടുത്തത്. 

വയറുവേദന, ഛര്‍ദി എന്നിവയോടെ കഴിഞ്ഞ 26 ന് രാത്രിയിലാണ് പെണ്‍കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നത്. എക്‌സ്‌റേ പരിശോധനയില്‍ കുഞ്ഞിന്റെ ശ്വാസനാളത്തിന്റെ ആദ്യഭാഗത്ത് ബ്ലേഡിന്റെ സാന്നിധ്യം കണ്ടെത്തി. 

പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ ഡോ. കോരുത് വി സാമുവേല്‍, അനസ്‌തേഷ്യ വിബാഗത്തിലെ ഡോ. സ്‌കറിയ ബേബി, ഗ്യാസ്‌ട്രോ എന്റോളജിസ്റ്റ് ഡോ. എം ജി ജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇത് പുറത്തെടുത്തത്. രണ്ടു ദിവസത്തെ നിരീക്ഷണത്തിന് ശേഷം കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി