കേരളം

'ആ കുഞ്ഞ് മോളുടെ സമ്മാനം ഇനി പ്രധാനമന്ത്രിയുടെ വീട്ടുമുറ്റത്ത് വളരും' ; ജയലക്ഷ്മിക്ക് നല്‍കിയ വാക്കുപാലിച്ച് സുരേഷ് ഗോപി ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പത്തനാപുരത്തെ ഒരു കൊച്ചു പെണ്‍കുട്ടി കൊടുത്ത വൃക്ഷത്തൈ സുരേഷ്‌ഗോപി എംപി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിട്ട് കൈമാറി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ഇത് അദ്ദേഹം നടുമെന്നും, പത്തനാപുരത്തുള്ള ഒരു കുഞ്ഞ് കൊടുത്തുവിട്ട തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യന്‍ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പത്തനാപുരം ഗാന്ധിഭവന്‍ സന്ദര്‍ശനത്തിനിടെയാണ്, പന്തളം ഉളനാട് ആഞ്ജനേയം  വീട്ടില്‍ സഞ്ജീവിന്റെയും ദീപതിയുടെയും മകള്‍ ജയലക്ഷ്മി എന്ന പെണ്‍കുട്ടിയാണ് താന്‍ നട്ടുവളര്‍ത്തിയ പേരയുടെ തൈ സുരേഷ് ഗോപിക്ക് നല്‍കിയത്. ചെറുപ്പം മുതലേ കൃഷിയെ സ്‌നേഹിക്കുന്ന പെണ്‍കുട്ടി, വീട്ടുമുറ്റത്ത് റെയിന്‍ ഷെല്‍റ്റര്‍ നിര്‍മ്മിച്ച് വിവിധ ഇനം പച്ചക്കറികള്‍ ജൈവ രീതിയില്‍ കൃഷി ചെയ്തുവരുന്നുണ്ട്.

ജയലക്ഷ്മിയുടെ കൃഷിയെ പറ്റി അറിഞ്ഞ പ്രധാനമന്ത്രി നല്‍കിയ അനുമോദന കത്ത് കൈമാറുന്ന ചടങ്ങിലാണ് പേരയുടെ തൈ സുരേഷ് ഗോപിക്ക് കൈമാറിയത്. അപ്പോള്‍ തന്നെ ഇതു പ്രധാനമന്ത്രിക്ക് നല്‍കാന്‍ ശ്രമിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.

പേര തൈ പ്രധാനമന്ത്രിക്ക് നല്‍കിക്കൊണ്ടുള്ള ചിത്രത്തോടൊപ്പം അദ്ദേഹം ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. 

'കുളനടയില്‍ നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യില്‍ എത്തിയിട്ടുണ്ടെങ്കില്‍, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യന്‍ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്റെ സന്ദേശം.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്