കേരളം

പൊലീസിനെക്കുറിച്ചു സിപിഐക്കു പരാതിയില്ല, ആര്‍എസ്എസ് ഗ്യാങ് ഉണ്ടെന്നു കരുതുന്നില്ല: കാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് ഉണ്ടെന്ന പാര്‍ട്ടി നേതാവ് ആനി രാജയുടെ ആരോപണം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന ഘടകത്തിന് അങ്ങനെയൊരു ആക്ഷേപമില്ലെന്ന് കാനം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സിപിഐക്കു പരാതിയില്ല. പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആക്ഷേപമില്ല. ഇക്കാര്യങ്ങള്‍ ആനി രാജയെയും കേന്ദ്ര നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും ആനി രാജ ഉന്നയിച്ചപോലുള്ള വിമര്‍ശനം ഇല്ലെന്ന് കാനം പറഞ്ഞു. 

സ്ത്രീസുരക്ഷയ്ക്കായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ പൊലീസിലെ ഒരു വിഭാഗം അട്ടിമറിക്കുന്നുവെന്നായിരുന്നു ആനി രാജയുടെ വിമര്‍ശനം. കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നും ആനി രാജ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും