കേരളം

പെട്ടന്ന് പ്രതിരോധം ഒരുക്കിയാല്‍ നിപയെ തടയാം; വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു; കെകെ ശൈലജ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: വളരെ പെട്ടന്ന് ഇടപെട്ട് പ്രതിരോധം പ്രതിരോധം ഒരുക്കിയില്‍ നിപ വ്യാപനം തടയാനാകുമെന്ന് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ.നിപ വീണ്ടും വരാനുള്ള സാധ്യത വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാണിച്ചുരുന്നു. ലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ കണ്ണൂരിലും നിര്‍ദേശം നല്‍കിയതായി കെകെ ശൈലജ പറഞ്ഞു.

ചെറിയ ലക്ഷണങ്ങള്‍ കാണുമ്പോള്‍ അത് വീട്ടുകാര്‍ പറയാനും ആശുപത്രിയിലെത്തിക്കാനും നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ടീച്ചറുടെ നിര്‍ദ്ദേശം. 

അതേസമയം നിപ വൈറസ് ബാധിച്ച് മരിച്ച 12കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ഐസൊലേഷനില്‍ പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു. ഒരു ഘട്ടത്തിലും കുട്ടിക്ക് കോവിഡ് പോസിറ്റീവായിരുന്നില്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന നടപടികളിലാണ്. പ്രാഥമിക സമ്പര്‍ക്കത്തിന്റെ പട്ടിക ആയിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ട അവലകോനങ്ങള്‍ നടത്തുകയാണെന്നും മന്ത്രി അറിയിച്ചു.

കുട്ടി ചികിത്സയ്‌ക്കെത്തിയ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരോട് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി യാത്ര ചെയ്ത വാഹനങ്ങളടക്കം ഉള്‍പ്പെടുത്തിയുള്ള റൂട്ട് മാപ്പ് തയ്യാറാക്കും.

27ാം തിയതിയാണ് കുട്ടിക്ക് ആദ്യമായി പനി വന്ന് ആശുപത്രിയിലെത്തിയത്. അതിന് ശേഷമാണ് മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സക്ക് വന്നത്. മെഡിക്കല്‍ കോളജില്‍ നിന്ന് എന്തുകൊണ്ട് രോഗം കണ്ടെത്താനായില്ല എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ