കേരളം

സംസ്ഥാനത്ത് കോളജുകള്‍ തുറക്കുന്നു, ഒക്ടോബര്‍ നാലുമുതല്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ നാലുമുതല്‍ കോളജുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയത്. ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനത്തിന് അനുമതി നല്‍കിയത്. 

ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്കും കോളജുകളില്‍ വരാം. അധ്യാപകര്‍ ഈ ആഴ്ച തന്നെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം. വാക്‌സിനേഷനില്‍ അധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കും. കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിക്കാനും രാത്രി കാല കര്‍ഫ്യൂ ഒഴിവാക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് സംസ്ഥാനത്ത് 25,772 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്