കേരളം

രാകി മിനുക്കിയ അഭിനയ പാടവം; മലയാളത്തിന്റെ നടന വിസ്മയത്തിന് ഇന്ന് 70ാം പിറന്നാൾ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയ്ക്ക് ഇന്ന് 70ാം പിറന്നാൾ. അമ്പത് ആണ്ടുകളായി വേഷപ്പകർച്ചകളിലൂടെ മലയാളികളടക്കം ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ അമ്പരപ്പിക്കുന്ന മെ​ഗാ സ്റ്റാറാണ് അദ്ദേഹം. സിനിമ ഒടിടിയിലെത്തിയ കാലത്തും പ്രായത്തെ വെല്ലുന്ന കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി സജീവമായി തന്നെ നിറഞ്ഞാടുന്നു. 

71ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകളിൽ തുടങ്ങി മമ്മൂട്ടി അഭിനയിച്ചതൊക്കെയും മലയാളിയുടെ ജീവിതമായിരുന്നു. 73ൽ കാലചക്രത്തിലെ വള്ളക്കാരനിലൂടെ മമ്മൂട്ടി സിനിമയിലെ ആദ്യ ഡയലോഗ് പറഞ്ഞു. ജീവിതം തേടി മലയാള സിനിമയിലെത്തിയ പലരും കാലിടറി വീണപ്പോഴും രാകിമിനുക്കിയ അഭിനയ പാടവത്തിലൂടെ, സ്വയം നവീകരണത്തിലൂടെ മമ്മൂട്ടി തലമുറകൾ കടന്നു. 

87ൽ പുറത്തിറങ്ങിയ ന്യൂഡൽഹിയും തനിയാവർത്തനവും നടനെ പ്രതിഷ്ഠിച്ചു. യവനികയും യാത്രയും അതിരാത്രവുമൊക്കെ മമ്മൂട്ടിയെന്ന നടനെ വലിയ ചുവടുവയ്പ്പുകളിലേക്ക് പാകപ്പെടുത്തി. സിബിഐ സീരീസിലെ സേതുരാമയ്യരും, ഒരു വടക്കൻ വീരഗാഥയിലെ ചന്തുവും, വിധേയനും പൊന്തൻമാടയുമെല്ലാം ആ നടന്റെ വ്യത്യസ്ത മുഖങ്ങളായിരുന്നു. 

ധ്രുവം, ദി കിങ്ങ്, രാജമാണിക്യം, പ്രാഞ്ചിയേട്ടൻ തുടങ്ങി ആരാധകർ ഏറ്റെടുത്ത ചിത്രങ്ങളുടെയിടയിൽ  അംബേദ്ക്കറും വൈഎസ്ആറുമായും മമ്മൂട്ടി പുനർജനിച്ചു. കഥാപാത്രങ്ങളുടെ വൈവിധ്യത്തിനപ്പുറം നടന്റെ ഡയലോഗ് ഡെലിവറിക്കും ഭാഷാ വൈദഗ്ധ്യത്തിനും ആസ്വാദകർ എക്കാലവും കൈയടിച്ചു. മലയാള ഭാഷയുടെ വ്യത്യസ്ത ശൈലികൾ വെള്ളിത്തിരയിൽ പകർന്നാടിയ മറ്റൊരു നടനും മലയാളിയ്ക്കില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ