കേരളം

'വ്യക്തി വിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ നില്‍ക്കില്ല'; കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തില്‍ ജലീലിനെ തള്ളി മന്ത്രി വാസവന്‍ ; അതൃപ്തി അറിയിച്ച് സിപിഎം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തില്‍ കെ ടി ജലീലിനെ തള്ളി സഹകരണമന്ത്രി വി എന്‍ വാസവന്‍. വ്യക്തി വിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനം നില്‍ക്കില്ല. ഏ ആര്‍ ബാങ്കില്‍ ക്രമക്കേട് നടന്നോ എന്ന് ഇപ്പോള്‍ പറയാനാകില്ല. ഏ ആര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

സഹകരണം കൈകാര്യം ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന് ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനും, കണ്ടെത്തിക്കഴിഞ്ഞാല്‍ വേണ്ട നടപടി സ്വീകരിക്കാനുമുള്ള സംവിധാനമുണ്ട്. അതുകൊണ്ട് ഇഡി വന്ന് അന്വേഷിക്കേണ്ട പ്രശ്‌നമില്ല. ജലീലിനോട് മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് തനിക്കും പറയാനുള്ളത്. ജലീല്‍ പറഞ്ഞതിലെ ഉള്ളടക്കം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും വാസവന്‍ പറഞ്ഞു. 

അതേസമയം സഹകരണബാങ്ക് ക്രമക്കേടില്‍ ഇഡി അന്വേ,ണത്തെ അനുകൂലിച്ചുള്ള നിലപാടില്‍ കെ ടി ജലീലിനെ സിപിഎം അതൃപ്തി അറിയിച്ചു. സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവനാണ് പാര്‍ട്ടിയുടെ അതൃപ്തി ജലീലിനെ അറിയിച്ചത്. സഹകരണ ബാങ്കിലെ ഇഡി അന്വേഷണം പാര്‍ട്ടി നിലപാടിനെതിരാണ്. പ്രസ്താവനകളില്‍ ജാഗ്രത പുലര്‍ത്തണം. കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്നും വിജയരാഘവന്‍ അറിയിച്ചതായാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ