കേരളം

ഗുരുവായൂരപ്പന് 725 ഗ്രാം തൂക്കമുള്ള സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് ഡോ. രവി പിള്ള

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: പ്രവാസി വ്യവസായി ഡോ. രവി പിള്ള ഗുരുവായൂരപ്പന് സ്വര്‍ണക്കിരീടം സമര്‍പ്പിച്ചു. രാവിലെ പന്തീരടി പൂജക്ക് ശേഷം എട്ടരയോടെയാണ് 725 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കിരീടം സോപാനപ്പടിയില്‍ സമര്‍പ്പിച്ചത്. 

മകന്‍ ഗണേഷിന്റെ വിവാഹത്തിനു മുന്നോടിയായാണ് കിരീട സമര്‍പ്പണം നടത്തിയത്. ഭാര്യ ജീത രവിപിള്ള, മകന്‍ ഗണേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മരതക കല്ല് പിടിപ്പിച്ച കിരീടം മലബാര്‍ ഗോള്‍ഡ് ആണ് നിര്‍മിച്ചത്.

ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ അഡ്വ .കെ ബി മോഹന്‍ദാസ്, ഭരണ സമിതി അംഗങ്ങള്‍ ആയ കെ വി ഷാജി, കെ അജിത്, അഡ്മിനിസ്‌ട്രെറ്റര്‍ ബ്രിജകുമാരി, മുന്‍ ദേവസ്വം ഹെല്‍ത് സൂപ്പര്‍വൈസര്‍ അരവിന്ദന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്