കേരളം

ആരാധനയും അള്‍ത്താരയും വെറുപ്പ് പ്രചരിപ്പിക്കാന്‍ ഉപയോഗിക്കരുത്; പാലാ ബിഷപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ  തുറന്നടിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സുവിശേഷം സ്‌നേഹത്തിന്റെതാണ് വിദ്വേഷത്തിന്റെതല്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആരാധനയും അള്‍ത്താരയും വെറുപ്പ് പ്രചരിപ്പിക്കാന്‍ ഉപയോഗിക്കരുത്. മതേതരത്വം തകര്‍ക്കുന്നവര്‍ പ്രസ്താവനകള്‍ ഉത്തരവാദപ്പെട്ടവര്‍ ഒഴിവാക്കണമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയെ അദ്ദേഹം ശ്ലാഘിക്കുകയും ചെയ്തു. നര്‍ക്കോട്ടിക്  പ്രശ്‌നത്തിന്  ഒരു മതത്തിന്റെയും നിറം കൊടുക്കരുത്. അതിന്റെ നിറം സാമൂഹ്യവിരുദ്ധതയുടേതാണ്. സാമുദായിക ചേരിതിരിവ് ഉണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ നടത്തരുതെന്നായിരുന്നു പിണറായിയുടെ പ്രതികരണം

കുറിപ്പിന്റെ പൂര്‍ണരൂപം


സുവിശേഷം സ്‌നേഹത്തിന്റെതാണ്, വിദ്വേഷത്തിന്റേതല്ല. അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും  പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകര്‍ക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകള്‍ ഉത്തരവാദിത്തപ്പെട്ടവര്‍  ഒഴിവാക്കണം 
Pulpits should not be misused for polemics
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു