കേരളം

സിലബസ് മരവിപ്പിക്കില്ല; പരിശോധിക്കാൻ രണ്ടം​ഗ സമിതി; കണ്ണൂർ സർവകലാശാല വിസി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: വിവാദമായ കണ്ണൂർ സർവകലാശാല പിജി സിലബസ് മരവിപ്പിക്കില്ലെന്ന് വൈസ് ചാൻസിലർ ഡോ. ​ഗോപിനാഥ് രവീന്ദ്രൻ. സിലബസ് സംബന്ധിച്ച് പരിശോധിക്കാൻ രണ്ടം​ഗ സമിതിയെ നിയോ​ഗിച്ചതായും ഇവരുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും തീരുമാനം എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സർവകലാശാലയ്ക്ക് പുറത്തു നിന്നുള്ള അധ്യാപകരായിരിക്കും സമിതിയിലെന്നും വിസി പറഞ്ഞു. 

വിഷയത്തിൽ കാവി വത്കരണം നടന്നിട്ടില്ല. മറ്റ് നേതാക്കളുടെ പുസ്തകങ്ങൾക്കൊപ്പം തന്നെയാണ് സിലബസിൽ ​സവർക്കറുടേയും ​ഗോൾവാൾക്കറുടേയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയത്. ഇരുവരുടേയും പുസ്തകങ്ങൾ വന്നതിൽ അപാകതയില്ല. അധ്യാപകരുടെ കണ്ണിലൂടെ നോക്കുമ്പോൾ ചില പോരായ്മകൾ ഉണ്ടാകാം. 

എല്ലാവരേയും കുറിച്ച് വിദ്യാർത്ഥികൾ പഠിക്കേണ്ടതുണ്ട്. എന്നാൽ ഹിന്ദുത്വ വാദികളുടെ അഞ്ച് പുസ്തകങ്ങൾ വേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വിശദീകരണം നൽകിയെന്നും വിസി വ്യക്തമാക്കി. 

കണ്ണൂർ സർവകലാശാല പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് പാഠ്യപദ്ധതിയിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. പിന്നാലെയാണ് വിസിയുടെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും