കേരളം

പി എസ് സി ഈ മാസം നടത്താനിരുന്ന ബിരുദതല പരീക്ഷകള്‍ അടുത്ത മാസത്തേക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പി.എസ്.സി ഈ മാസം നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദതല പരീക്ഷകള്‍  അടുത്ത മാസത്തേക്ക് മാറ്റി. സെപ്റ്റംബര്‍ 18, 25 തിയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് ഒക്ടോബര്‍ 23, 30 തിയതിയിലേക്ക് മാറ്റിയത്. 

നിപാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും വലിയ പരീക്ഷകള്‍ക്കായി പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജീകരിച്ച് ഉദ്യോഗാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലുമാണ് പരീക്ഷ മാറ്റി വെച്ചത്. 

സെപ്റ്റംബര്‍ 7 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോളജ് വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ( അറബി ) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബര്‍ 6 ലേക്കും മാറ്റി നിശ്ചയിച്ചതായി പി എസ് സി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹരിഹരന്റെ വീട് ആക്രമിച്ചത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; പൊലീസ് എഫ്‌ഐആര്‍

'എന്റെ കുട്ടിയുടെ കല്യാണത്തിനെങ്കിലും കിട്ടുമോ?'- കൊച്ചി ടസ്‌കേഴ്‌സ് പ്രതിഫലം തന്നില്ലെന്നു വെളിപ്പെടുത്തി ശ്രീശാന്ത്

നെറ്റ്ഫ്‌ലിക്‌സ് അടക്കം 15 ഒടിടി പ്ലാറ്റ് ഫോമുകള്‍ സൗജന്യം; പുതിയ പ്ലാന്‍ അവതരിപ്പിച്ച് ജിയോ

സലിം c/o സുരഭി മോഹൻ, മരിച്ചിട്ട് അ‍‍ഞ്ചാം മാസം സലിമിന് വിലാസമായി, മനുഷ്യത്വം

ഡല്‍ഹിക്ക് പിന്നാലെ ജയ്പൂരിലെ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി; വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു