കേരളം

മുസ്‌ലിം ലീഗ് നേതൃത്വം ഭാരവാഹികളെ പ്രഖ്യാപിച്ചത് ശരിയായില്ല; അതൃപ്തി അറിയിച്ച് ഫാതിമ തെഹ്‌ലിയ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്;  ഹരിതക്ക് പുതിയ ഭാരവാഹികളെ നിയോഗിച്ച ലീഗ് നേതൃത്വത്തിന്റെ നടപടിയില്‍ അതൃപ്തിയുണ്ടെന്ന് എംഎസ്ഫ് അഖിലേന്ത്യാ വൈസ്പ്രസിഡന്റ് ഫാതിമ തെഹ്‌ലിയ പറഞ്ഞു.

വിഷയം ലീഗിനകത്തും നേതാക്കള്‍ക്ക് മുന്നിലും ഇനിയും ഉയര്‍ത്തും. പാര്‍ടി അച്ചടക്ക നടപടി ഭയന്ന് നിലപാടില്‍ നിന്ന് പിന്മാറില്ല. ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ച 10 പ്രവര്‍ത്തകര്‍ക്കും നീതികിട്ടുംവരെ അവരെ പിന്തുണക്കുമെന്നും ഫാതിമ വ്യക്തമാക്കി.   മുസ്‌ലിം ലീഗ് നേതൃത്വം നേരിട്ട് ഭാരവാഹികളെ പ്രഖ്യാപിച്ചത് ശരിയായില്ലെന്നും തീരുമാനം ഏപക്ഷീയമാണെന്നും ഹരിത മുന്‍ നേതാവ് പറഞ്ഞു.

പഴയ കമ്മിറ്റിയിലെ ട്രഷറര്‍ ആയിരുന്നആയിശ ബാനുവാണ് പുതിയ പ്രസിഡന്റ്.  ലൈംഗിക അധിക്ഷേപ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന് പരാതി നല്‍കിയവരുടെ കൂട്ടത്തില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നില്ല. പുതിയ ജന. സെക്രട്ടറി റുമൈസ റഫീഖും എം.എസ്.എഫ്. ഔദ്യോഗിക പക്ഷത്തെയാളാണ്. പഴയ കമ്മിറ്റിയിലെ പത്തംഗങ്ങളായിരുന്നു വനിതാ കമ്മിഷനും പിന്നീട് പോലീസിനും പരാതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍