കേരളം

ആണ്‍സുഹൃത്തിനെ ഭയപ്പെടുത്താനായി മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി; യുവതി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

അങ്കമാലി: തീപ്പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. കറുകുറ്റി തൈക്കാട് പരേതനായ കൃഷ്ണന്റെ മകള്‍ ബിന്ദുവാണ് (38) തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സെപ്റ്റംബര്‍ ആറിന് രാത്രി 11ന് യുവതി വാടകയ്ക്കു താമസിച്ചിരുന്ന മൂക്കന്നൂര്‍ കോക്കുന്നിലെ വീട്ടില്‍ വച്ചാണ് പൊള്ളലേറ്റത്. ബിന്ദു ഏറെ നാളായി ഈ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയാണ്. ആണ്‍സുഹൃത്തിനെ ഭയപ്പെടുത്താന്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച യുവതി അബദ്ധത്തില്‍ ലൈറ്റര്‍ തെളിച്ചതോടെ ദേഹത്താകമാനം പടരുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.

യുവതിയുടെ വാടക വീട്ടിലെത്തിയ അങ്കമാലി സ്വദേശിയായ ആണ്‍സുഹൃത്തുമായുള്ള വാക്കേറ്റത്തെ തുടര്‍ന്നാണ് പൊള്ളലേറ്റതെന്നും സംശയിക്കുന്നു. തീ കെടുത്താനുള്ള ശ്രമത്തിനിടെ ഇയാള്‍ക്കും പൊള്ളലേറ്റു. പൊള്ളലേറ്റ യുവതിയെ സുഹൃത്ത് ബൈക്കില്‍ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. യുവതിയെ ബന്ധുക്കളാണ് മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബിന്ദുവിന്റെ ഭര്‍ത്താവ് ആറു വര്‍ഷം മുന്‍പാണു മരിച്ചത്. ഹോംനഴ്‌സിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്താണ് ബിന്ദു കഴിഞ്ഞിരുന്നത്. ആണ്‍സുഹൃത്തിന് ഭാര്യയും കുട്ടികളുമുണ്ട്. അടുപ്പില്‍നിന്ന് പൊള്ളലേറ്റതാണെന്നാണ് യുവതി ആശുപത്രിയില്‍ മൊഴി നല്‍കിയത്. ഒരു സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിനിടെ പൊള്ളലേറ്റതാണെന്നാണ് സുഹൃത്ത് സ്വന്തം വീട്ടില്‍ അറിയിച്ചത്. പൊലീസ് അന്വേഷണത്തിലാണ് യുവതിക്ക് പൊള്ളലേല്‍ക്കുമ്പോള്‍ യുവാവും കൂടെയുണ്ടായിരുന്നെന്ന വിവരം പുറത്തുവന്നത്. സംഭവത്തെ കുറിച്ചു പൊലീസ് വിശദമായ അന്വേഷണം നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്