കേരളം

നര്‍ക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പിനെ പിന്തുണച്ച് തൃശൂര്‍ യുഡിഎഫിന്റെ പ്രസ്താവന; പിന്നില്‍ ചില 'തത്പര കക്ഷികളെന്ന്' ഡിസിസി പ്രസിഡന്റ്

സമകാലിക മലയാളം ഡെസ്ക്



തൃശൂര്‍: പാലാ ബിഷപ്പിന്റെ നര്‍ക്കോട്ട് ജിഹാദ് പരാമര്‍ശത്തെ പിന്തുണച്ച് തൃശൂരില്‍ യുഡിഎഫ് ഇറക്കിയ പ്രസ്താവന വിവാദത്തില്‍. യുഡിഎഫിന്റെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ നിന്നും വ്യത്യസ്തമായാണ് പ്രസ്താവന വന്നിരിക്കുന്നത്. ബിഷപ്പിന്റെ അഭിപ്രായം ഒരു മതത്തിനും എതിരെല്ലെന്നും അനാവശ്യ വിവാദം വേണ്ടെന്നുമാണ് പ്രസ്താവന. 

എന്നാല്‍ ഇത് വിവാദമായതിന് പിന്നാലെ, പ്രസ്താവനയെ തളളി ഡിസിസി പ്രസിഡന്റ് രംഗത്തെത്തി. പ്രസ്താവനയുമായി ഡിസിസിക്ക് ബന്ധമില്ലെന്നും ഓഫീസ് സ്റ്റാഫിനെ സ്വാധീനിച്ച് യുഡിഎഫിലെ ചില തത്പര കക്ഷികള്‍ ഇറക്കിയതാണെന്നുമാണ് പ്രസിഡന്റ് ജോസ് വള്ളൂരിന്റെ പ്രതികരണം. 

നര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. സാമൂഹ്യ സാഹചര്യങ്ങള്‍ മോശമാകാതിരിക്കാന്‍ സര്‍ക്കാര്‍ സര്‍വ്വ മത-രാഷ്ട്രീയ നേതാക്കളുടെ യോഗം വിളിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിലപാടിന് വിപരീതമായ പ്രസ്താവനയാണ് തൃശൂര്‍ യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ