കേരളം

ജനപ്രതിനിധികള്‍ പാര്‍ട്ടി പദവിയില്‍ വേണ്ട, അഞ്ചു വര്‍ഷം ഭാരവാഹികള്‍ ആയിരുന്നവരെ ഒഴിവാക്കും; കെപിസിസി പുനസംഘടനയ്ക്കു ധാരണ

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കെപിസിസി, ഡിസിസി പുനസംഘടനയ്ക്കുള്ള മാനദണ്ഡങ്ങള്‍ കോണ്‍ഗ്രസ് നേതൃതലത്തില്‍ ധാരണയായി. ജനപ്രതിനിധികളെ പാര്‍ട്ടി പദവികളിലേക്കു പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനം. 

പാര്‍ട്ടി ഭാരവാഹികളായി ജനപ്രതിനിധികളില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുന്നവരെ മാത്രമാണ് ഉള്‍പ്പെടുത്തുക. ശേഷിച്ചവരെ പുനസംഘടനയില്‍ ഒഴിവാക്കും. അഞ്ചു വര്‍ഷം സംഘടനാ പദവികള്‍ വഹിച്ചവരെ ഒഴിവാക്കാനാണ് ധാരണ. കെപിസിസിയുടെയും ഡിസിസികളുടെയും പുതിയ ഭാരവാഹി പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തില്ല.

കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിക്കാനും തീരുമാനമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു