കേരളം

വിവാദങ്ങൾ അവസാനിപ്പിക്കണം; മത സൗഹാർദവും സമുദായ സാഹോദര്യവും സംരക്ഷിക്കപ്പെടണം; കർദിനാൾ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തുടർന്നുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് കെസിബിസി അധ്യക്ഷനും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മത സൗഹാർദവും സമുദായ സാഹോദര്യവും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. 

സാഹോദര്യം നിലനിർത്താനായി മതാചാര്യൻമാരും രാഷ്ട്രീയ, സമുദായ നേതാക്കളും നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണം. സമൂഹത്തിൽ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ നടത്തുന്ന പ്രസ്താവനകളെയും പ്രവർത്തനങ്ങളെയും ദുർവ്യാഖ്യാനിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

യഥാർഥ ലക്ഷ്യത്തിൽ നിന്ന് മാറ്റി നിർത്തിയുള്ള വ്യാഖ്യാനം തെറ്റിദ്ധാരണകൾക്കും ഭിന്നതയ്ക്കും ഇടയാക്കും. കർദിനാൾ‌ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ