കേരളം

ആറ് മണിക്കൂറിൽ 193 ദേശീയ ഗാനങ്ങൾ; പാട്ടുംപാടി റെക്കോർഡിട്ട് മലയാളി സഹോദരിമാർ 

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബേൻ: ആറ് മണിക്കൂർ കൊണ്ട് പാട്ടുംപാടി ലോകം കീഴടക്കിയിരിക്കുകയാണ് ഈ മലയാളി പെൺക്കുട്ടികൾ. 193 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളാണ് ആലപ്പുഴ ചേർത്തല സ്വദേശികളായ തെരേസ ജോയിയും ആഗ്നസ് ജോയിയും മനഃപാഠമാക്കി ആലപിച്ചത്. മൂന്ന് രാജ്യാന്തര റെക്കോർഡ് പട്ടികയിലാണ് ഒറ്റദിനത്തിൽ ഇവർ ഇടംപിടിച്ചത്. 

ഓസ്ട്രേലിയയിൽ താമസിക്കുന്ന തെരേസയും ആ​ഗ്നസും  ബ്രിസ്ബേൻ സെന്റ് ജോൺസ് കത്തീഡ്രലിൽ രാവിലെ 10 മുതൽ വൈകിട്ടു വരെ നടന്ന പരിപാടിയിലാണ് നേട്ടം സ്വന്തമാക്കിയത്. എല്ലാ രാജ്യങ്ങളുടെയും ദേശീയഗാനങ്ങൾ ഇവർ കാണാതെ പഠിച്ചു പാടി‌. ഓരോ 2 മണിക്കൂറിലും 10 മിനിറ്റ് മാത്രമായിരുന്നു ഇടവേള. ലോകത്താദ്യമായി നൂറിലേറെ രാജ്യാന്തര ഭാഷകളിൽ പാടിയവർ എന്നതടക്കം പല റെക്കോർഡുകളാണ് ഇവർ സ്വന്തമായത്. 

ഓസ്ട്രേലിയയിലെ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന തൈക്കാട്ടുശ്ശേരി കണിയാംപറമ്പിൽ ജോയ് കെ മാത്യുവിന്റെയും നഴ്‌സായ ജാക്വിലിന്റെയും മക്കളാണ് ഇവർ. ക്രിമിനോളജി-സൈക്കോളജി പഠനം പൂർത്തിയാക്കിയ തെരേസ യു എൻ അസോസിയേളൻ ഓഫ് ഓസ്ട്രേലിയയുടെ സെക്രട്ടറിയാണ്. ആഗ്നസ് 12-ാം ക്ലാസ് വിദ്യാർഥിനിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി