കേരളം

വിനോദസഞ്ചാര മേഖല ഉണരുന്നു; കൊച്ചിയില്‍ ആഡംബരക്കപ്പല്‍ എത്തി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വേകി 1,200 ആഭ്യന്തര വിനോദസഞ്ചാരികളുമായി ആഡംബരക്കപ്പല്‍ കൊച്ചിയിലെത്തി.

കോര്‍ഡേലിയ ക്രൂസസിന്റെ 'എംവി എംപ്രസ്' എന്ന ആഡംബരക്കപ്പലാണ് എത്തിയത്. മുംബൈയില്‍നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന കപ്പലിലെ സഞ്ചാരികള്‍ നഗരത്തിലെ പൈതൃക, സാംസ്‌കാരിക കേന്ദ്രങ്ങളടക്കം സന്ദര്‍ശിക്കും. കൊച്ചി കായലിലൂടെയുള്ള ബോട്ട് യാത്രയുമുണ്ട്. പകല്‍ മൂന്നിന് കപ്പല്‍ ലക്ഷദ്വീപിലേക്ക് തിരിക്കും.

കോവിഡ് പ്രതിസന്ധി മറികടന്ന് കേരളത്തിന്റെ വിനോദസഞ്ചാര മേഖല സജീവമാകുന്നുവെന്ന സൂചനയാണ് എംപ്രസിന്റെ വരവിലൂടെ ലഭിക്കുന്നതെന്ന് ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. യാത്രികര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന കേരളത്തിന്റെ ബയോബബിള്‍ സംവിധാനം ഫലപ്രദമാണെന്ന് ഇതിലൂടെ വെളിപ്പെടുന്നതായും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍