കേരളം

കഴുത്തിൽ കയർ കുരുങ്ങിയത് അബദ്ധത്തിലല്ല, കാലിലെ കെട്ടിൽ ദുരൂഹത; 13 കാരന്റേത് തൂങ്ങിമരണം?

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി; 13കാരനെ വീടിന്റെ ടെറസിൽ കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിനു പ്രത്യേക സംഘം. കുട്ടിയുടെ കഴുത്തിൽ കയർ അബദ്ധത്തിൽ കുടുങ്ങിയതല്ലെന്നും കയറിൽ കുരുക്കിട്ട് സ്വയം തൂങ്ങിയതാവാമെന്നാണ് സംഭവസ്ഥലം പരിശോധിച്ച പൊലീസിന്റെ കണ്ടെത്തൽ.  കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുകയാണെന്ന് സിഐ ബി.എസ്.ബിനു പറഞ്ഞു. 

വാഴവര പരപ്പനങ്ങാടി മടത്തുംമുറിയിൽ ബിജു ഫിലിപ്പ്‌-സൗമ്യ ദമ്പതികളുടെ മകൻ ജെറോൾഡിനെയാണ് കഴിഞ്ഞ ദിവസം കയർ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാലിൽ കയർ ചുറ്റിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കും. ഇവിടെ നിന്ന് ഒരു ദുപ്പട്ടയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ജെറോൾഡിന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.

ബിജു ഫിലിപ്പിന്റെ സഹോദരിയുടെ നെടുങ്കണ്ടത്തെ വീട്ടിലാണ് അപകടം നടന്നത്.കുട്ടിയുടെ കഴുത്തിൽ കയർ മുറുകിയ നിലയിലായിരുന്നു. കൂടാതെ ഇരുകാലുകളിലും കയർ വരിഞ്ഞുമുറുക്കി കൂട്ടിക്കെട്ടിയിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്. ഒരു മാസമായി ജെറോൾഡ് ഇവിടെ താമസിച്ചുവരികയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ