കേരളം

പണമിടപാടുകൾ സ്റ്റാഫ് വഴി, എടിഎം കാർഡ് അടക്കം മോൻസനെ ഏൽപ്പിച്ചു; തട്ടിപ്പിന് മറയാക്കിയത് ജീവനക്കാരെ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കൽ പണമിടപാടുകൾക്ക് നടത്തിയിരുന്നത് ജീവനക്കാരെ മറയാക്കി. സ്വന്തം അക്കൗണ്ട് ഫ്രീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്റ്റാഫ് അം​ഗങ്ങളുടെ അക്കൗണ്ടിലേക്കാണ് ഇയാൾ പണം അയക്കാൻ നിർദേശം നൽകിയിരുന്നത്. ജീവനക്കാരുടെ പാസ്ബുക്ക് എടിഎം അടക്കമുള്ളവ മോൻസന്റെ കൈവശമായിരുന്നു.

മോൻസന്റെ ജീവനക്കാരായ ജോഷി, അജിത്, ജെയ്സൺ, ജൈസൽ എന്നിവരുടെ അക്കൗണ്ടിലാണ് പണം വാങ്ങിയത്. വയനാട്ടിൽ 500 ഏക്കർ പാട്ടത്തിന് നൽകാമെന്ന് പറഞ്ഞ് പാലാ സ്വദേശി രാജീവനില്‍ നിന്ന് മോന്‍സന്‍ ഒരു കോടി 72 ലക്ഷം രൂപയാണ് തട്ടിയത്. സ്വന്തം അക്കൗണ്ട് ഫ്രീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് അക്കൗണ്ടുകളില്‍ മോന്‍സന്‍ പണം വാങ്ങിയെന്ന് പരാതിക്കാരൻ രാജീവ്‌ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു