കേരളം

ആ വിഷുക്കൈനീട്ടം വേണ്ട; ശാന്തിക്കാര്‍ പണം സ്വീകരിക്കുന്നതു വിലക്കി ദേവസ്വം ബോര്‍ഡ് 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ശാന്തിക്കാര്‍ വിഷുക്കൈനീട്ടം നല്‍കാനായി സ്വകാര്യ വ്യക്തികളില്‍നിന്നു പണം സ്വീകരിക്കുന്നതു വിലക്കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ്. സുരേഷ് ഗോപി എംപി വിവിധ ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കു പണം നല്‍കിയെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ബോര്‍ഡിന്റെ നോട്ടീസ്.  

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ശാന്തിക്കാര്‍ 'വിഷുക്കൈനീട്ടം' നല്‍കുന്നതിനായി വ്യക്തികളില്‍നിന്ന് സംഖ്യ ശേഖരിക്കുന്നത് നിരോധിച്ചാണ് ഉത്തരവ്. ചില വ്യക്തികള്‍ ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ നടപടി സ്വീകരിച്ചത്' - ദേവസ്വം ബോര്‍ഡ് കമ്മിഷണറുടെ അറിയിപ്പില്‍ പറയുന്നു.

തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപി വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ ജില്ലയിലെ സിപിഎം, സിപിഐ നേതാക്കള്‍ രംഗത്തുവരികയും ചെയ്തു. വിഷുക്കൈനീട്ടത്തിന് രാഷ്ട്രീയമാനം വന്നതോടെയാണ് വ്യക്തികളില്‍നിന്ന് പണം സ്വീകരിക്കുന്നത് വിലക്കി ബോര്‍ഡിന്റെ നിര്‍ദേശം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ