കേരളം

സില്‍വര്‍ ലൈന്‍: ബോധവത്കരണ പരിപാടികളുമായി എല്‍ഡിഎഫ്; മുഖ്യമന്ത്രി തുടക്കം കുറിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ ജനങ്ങളുടെ എതിര്‍പ്പ് ഇല്ലാതാക്കുക ലക്ഷ്യമിട്ടുള്ള ഇടതുമുന്നണിയുടെ ബോധവത്കരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണ യോഗങ്ങള്‍ക്ക് തുടക്കം കുറിക്കും. വരും ദിവസങ്ങളില്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് യോഗങ്ങളും കൂട്ടായ്മകളും നടത്താനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. 

പദ്ധതി പ്രദേശങ്ങളില്‍ ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുകയാണ്. ഇതിന്റെ സാഹചര്യങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മന്ത്രിമാര്‍ അടക്കം രംഗത്തെത്തി ബോധവത്കരണം നടത്തും. വീടുകള്‍ കയറിയുള്ള പ്രചാരണങ്ങളും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രചാരണത്തിനായി തദ്ദേശ സ്ഥാപനങ്ങളെയും രംഗത്തിറക്കും. 

പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ സമരങ്ങള്‍ക്കും ജനകീയ പ്രക്ഷോഭങ്ങളിലും പ്രകോപനപരമായ പ്രതിരോധം വേണ്ടെന്ന് സി പി എം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കെ റെയില്‍ സര്‍വേ കല്ലിടല്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് പൂര്‍ത്തിയായതിന് പിന്നാലെയാണ് പ്രതിരോധ പരിപാടികള്‍ക്ക് എല്‍ ഡി എഫ് തുടക്കമിടുന്നത്.

സില്‍വര്‍ലൈനിനായുള്ള പാരിസ്ഥിതികാഘാത പഠനത്തില്‍ പ്രശ്‌നം കണ്ടെത്തിയാല്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രശ്‌നം പരിഹരിക്കണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. പിന്നെന്തിനാണ് ഗോ ഗോ വിളികളെന്ന് മുഖ്യമന്ത്രി ചോദിച്ചു. പദ്ധതിയുടെ പേരില്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ ഒപ്പം സര്‍ക്കാരുണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'