കൊച്ചി: നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട. ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടരക്കോടിയുടെ
സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. പാഴ്‌സലായി കാര്‍ഗോയിലെത്തിയ യന്ത്രം കസ്റ്റംസ് പിടികൂടുകയായിരുന്നു.
തൃക്കാക്കര സ്വദേശി സിറാജുദ്ദീന്‍ ആണ് പാഴ്‌സല്‍ ഇറക്കുമതി ചെയ്തത്. ഇയാളുടെ ഡ്രൈവറെ കസ്റ്റംസ് പിടികൂടി.
അതേസമയം, കരിപ്പൂര്‍ വിമാനത്തവാളത്തില്‍ രഹസ്യഭാഗത്ത് ഒളിപ്പിച്ചു കടത്തിയ 851 ഗ്രാം പൊലീസ് സ്വര്‍ണം പിടിച്ചെടുത്തു. അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരന്‍ കൊട്ടോണ്ടി തുറക്കല്‍ സ്വദേശി മുഹമ്മദ് ആസീഫാണ് പിടിയിലായത്.
കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ 21ാം യാത്രക്കാരനില്‍ നിന്നാണ് പൊലീസ് തുടര്‍ച്ചയായി സ്വര്‍ണം പിടികൂടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ