കേരളം

7ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്ക് നികുതി ഒഴിവാക്കി; ഭിന്നശേഷിക്കാര്‍ക്ക് ഇളവുമായി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് നികുതി ഒഴിവാക്കിയതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി, മെന്റല്‍ റിട്ടാര്‍ഡേഷന്‍ തുടങ്ങിയ അവശതയനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ 7 ലക്ഷം രൂപ വരെ വിലയുള്ള യാത്രാ വാഹനങ്ങള്‍ക്കാണ് നികുതി ഒഴിവാക്കിയത്. 

സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ ബോര്‍ഡ് 40% ഭിന്നശേഷി ശുപാര്‍ശ ചെയ്തവര്‍ക്കായിരിക്കും ആനുകൂല്യം. ശാരീരിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക് നല്‍കി വരുന്ന ആനുകൂല്യമാണ് ഇവര്‍ക്ക് കൂടി ലഭ്യമാക്കിയത്. അവശത അനുഭവിക്കുന്നവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെയാകെ ചുമതലയാണെന്ന ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍