കേരളം

മലവെള്ള പാച്ചിലിൽ കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കനത്ത മഴയെ തുടർന്ന് പേരാവൂരിൽ മലവെള്ള പാച്ചിലിൽ കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊളക്കാട് പൊതുജനാരോഗ്യ കേന്ദ്രത്തിലെ നേഴ്‌സായ നദീറയുടെ മകൾ നിമയുടെ  മൃതദേഹമാണ് കണ്ടെത്തിയത്. സ്ഥലത്തുനിന്ന് 200മീറ്റര്‍ മാറി ഒരു വീടിന്റെ പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ തന്നെയാണ് നസീറ കുടുംബവുമൊത്ത് താമസിച്ചിരുന്നത്. ഇന്നലെ രാത്രി 10 മണിയോടുകൂടി മഴ കനത്തപ്പോള്‍ രക്ഷപെടാനായി ശ്രമിക്കവെയാണ് അപകടമുണ്ടായത്. രക്ഷപെടാനുള്ള ശ്രമത്തിനിടെ കുഞ്ഞ് കൈയില്‍ നിന്ന് തെന്നിപ്പോയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കനത്ത മഴയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. 

കണ്ണൂര്‍ ഇരുപത്തിനാലാം മൈലിലും പൂളക്കുറ്റി തുടിയാടുമാണ് ഉരുള്‍പൊട്ടിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി