കേരളം

12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; സർവകലാശാല പരീക്ഷകൾ മാറ്റി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. എം ജി, കേരള, കാലിക്കറ്റ് സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ ജില്ലകളിൽ റെഡ് അലർട്ട് കൂടി പ്രഖ്യാപിടച്ച സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിയത്.

തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. 

കേരള, കാലിക്കറ്റ്, എംജി, കുസാറ്റ്, കുഫോസ് (ഫിഷറീസ്) സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റിയിട്ടുണ്ട്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഇന്നു മുതൽ വെള്ളിയാഴ്ച വരെയുള്ള പരീക്ഷകൾ മാറ്റി. ശ്രീ ശങ്കരാചാര്യ സംസ്‌കൃതസർവ്വകലാശാലയുടെ രണ്ടാം സെമസ്റ്റർ ബി എ റീ-അപ്പിയറൻസ് പരീക്ഷകൾ ആഗസ്റ്റ് 10, 11 തിയതികളിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമ വിരുദ്ധം, ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

'വിവാഹം കഴിഞ്ഞും ബന്ധം തുടര്‍ന്നു, അതാണ് തര്‍ക്കമുണ്ടായത്'; അടിച്ചെന്ന് സമ്മതിച്ച് രാഹുലിന്റെ അമ്മ

ബൈക്കിനും സ്‌കൂട്ടറിനും ഡിമാന്‍ഡ് കൂടി, ഏപ്രിലില്‍ വില്‍പ്പനയില്‍ 31 ശതമാനം വര്‍ധന; മാരുതി, ടാറ്റ കാറുകള്‍ക്ക് ഇടിവ്

'മുസ്ലിങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല'; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

ആസ്ട്രസെനകയുടെ വാക്സിൻ പരീക്ഷണത്തിലൂടെ 'വിട്ടുമാറാത്ത വൈകല്യങ്ങൾ'; കമ്പനിക്കെതിരെ പരാതിയുമായി യുവതി