കോഴിക്കോട്: കോഴിക്കോട് വേദവ്യാസവിദ്യാലയം സീനിയർ സെക്കൻഡറി സ്കൂൾ സൈനിക സ്കൂളാക്കാൻ പ്രതിരോധമന്ത്രാലയം അനുമതി നൽകി. സ്വകാര്യപങ്കാളിത്തത്തോടെ സൈനിക സ്കൂളുകൾ നടപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്. കേരളത്തിൽ സ്വകാര്യമേഖലയിലെ ആദ്യസൈനിക സ്കൂളാകും വേദവ്യാസവിദ്യാലയം.
നിലവിൽ തിരുവനന്തപുരം കഴക്കൂട്ടത്താണ് കേരളത്തിലെ ഏക സൈനിക സ്കൂൾ പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ 12 സ്കൂളുകൾക്ക് അനുമതി നൽകിയിരുന്നു. അദാനി കമ്യൂണിറ്റി എംപവർമെന്റ് ഫൗണ്ടേഷൻ (ആന്ധ്രാപ്രദേശ്), കേശവ സരസ്വതിവിദ്യാമന്ദിർ (ബിഹാർ), ദുധ്സാഗർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് അസോസിയേഷൻ (ഗുജറാത്ത്), ബാബാ മസ്ത്നാഥ് ആയുർവേദ-സംസ്കൃത ശിക്ഷൺ സൻസ്ഥാൻ (ഹരിയാന), സ്വാമി വിവേകാനന്ദ യൂത്ത് മൂവ്മെന്റ് (കർണാടക), എസ്.കെ. ഇന്റർനാഷണൽ സ്കൂൾ (മഹാരാഷ്ട്ര) എന്നിവയാണ് രണ്ടാംഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട മറ്റുസ്കൂളുകൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ