കേരളം

മൂന്നരക്കിലോ തൂക്കം; അഞ്ചുകോടി രൂപ; ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമം; ആക്രികച്ചവടക്കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:  ഇരുതലമൂരി കച്ചവടവുമായി ബന്ധപ്പെട്ട രണ്ടാമത്തെയാളും പിടിയിലായി. മൂന്നരക്കിലോയോളം തൂക്കമുള്ള ഇരുതലമൂരിയെ അഞ്ചുകോടി രൂപ നിശ്ചയിച്ച് വില്‍ക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. കൊല്ലം സ്വദേശിയും പെരിന്തല്‍മണ്ണയില്‍ ആക്രിക്കട നടത്തുന്നയാളുമായ 37കാരനായ അന്‍സാര്‍ റഹീമാണ് ശനിയാഴ്ച വനപാലകരുടെ പിടിയിലായത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മേലാറ്റൂര്‍ പൊലീസ് വേങ്ങൂരിലെ പുല്ലൂര്‍ശങ്ങാട്ടില്‍ മുഹമ്മദ് ആഷിക്കിനെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്‍സാര്‍ റഹീമിനെ വേങ്ങൂരില്‍നിന്ന് പിടികൂടിയത്.

ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ പി. വിനു, എസ്.എഫ്.ഒ.മാരായ ലാല്‍വി നാഥ്, എം. വത്സന്‍, എച്ച്. നൗഷാദ്, ബീറ്റ് ഓഫീസര്‍മാരായ വി.ജി. ബീഷ്, വി.എ. വിനോദ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്