കേരളം

കസ്റ്റംസിനെ വെട്ടിച്ച് ഒന്നരക്കിലോ സ്വര്‍ണ്ണവുമായി മുങ്ങി; പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണ്ണം കടത്തിയ സംഘം പിടിയില്‍. ഒന്നരക്കിലോ സ്വര്‍ണ്ണവുമായുള്ള ബാഗുമായി കടന്ന തൃശ്ശൂര്‍ വെന്നുര്‍ സ്വദേശി അഫ്‌സലിനെയാണ് തലശ്ശേരിയിലെ ഹോട്ടലില്‍ വച്ച് പിടികൂടിയത്.  ഇയാളുടെ കൂടെ ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന 13 പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് പിടികൂടി. 

നെടുമ്പാശ്ശേരി പൊലീസ് സംഘം സ്വര്‍ണ്ണമുള്ള ബാഗ് കണ്ടെടുക്കാനായി പരിശോധന നടത്തുകയാണ്. ഗള്‍ഫില്‍ നിന്നും വന്ന അഫ്‌സലിനെ കാണാനില്ലെന്ന് മാതാവ് ഉമ്മല്ലു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഹോട്ടല്‍ മുറിയില്‍ അഫ്‌സല്‍ ഉള്‍പ്പടെ 14 പേര്‍ ഉണ്ടായിരുന്നെന്ന് നെടുമ്പാശ്ശേരി എസ് ഐ പറഞ്ഞു. പിടിക്കപ്പെട്ടവര്‍ ക്രിമിനല്‍ ബന്ധമുള്ളവരാണ്. ചോദ്യങ്ങളോട് ഇവര്‍ കൃത്യമായി മറുപടി പറയുന്നില്ല. പരിശോധന പൂര്‍ത്തിയാക്കി പ്രതികളെ നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടു പോകുമെന്നും എസ് ഐ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍