കേരളം

രേണു രാജാണ് താരം; 5 ലക്ഷം കവിഞ്ഞ് എറണാകുളം കലക്ടറുടെ ഫെയ്സ്ബുക്ക് ഫോളോവേഴ്സ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫെയ്സ്ബുക്ക് ഫോളോവേഴ്സ് എറണാകുളം കലക്ടർക്ക്. 5,08,000 ആണ് ഡോ രേണു രാജിന്റെ ഫെയ്സ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണം. കോഴിക്കോട് കലക്ടറുടെ പേജിന് ഇതിനോടകം 4,41,000 ഫോളോവേഴ്സുണ്ട്. ഡോ. എൻ തേജ് ലോഹിത് റെഡ്ഢിയാണ് കോഴിക്കോട് കലക്ടർ. ഡോ. ദിവ്യ എസ് അയ്യർ കലക്ടറായുള്ള പത്തനംതിട്ടയുടെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിന് 4,03,000 ഫോളോവേഴ്സാണുള്ളത്. 

അടുത്തിടെ ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന ആലപ്പുഴ കലക്ടർ വി ആർ കൃഷ്ണ തേജയ്ക്ക് 2,35,000 ഫോളോവേഴ്സാണുള്ളത്. മലപ്പുറം കലക്ടർ (3,39,000), തിരുവനന്തപുരം കലക്ടർ (2,80,000), കൊല്ലം കലക്ടർ (2,47,000), തൃശൂർ കലക്ടർ (2,11,000), കോട്ടയം കലക്ടർ (1,89,000), ഇടുക്കി കലക്ടർ (1,22,000), വയനാട് കലക്ടർ (1,22,000) എന്നിങ്ങനെയാണ് ഫോളോവേഴ്സുള്ളത്. കണ്ണൂർ, കാസർ​ഗോഡ്, പാലക്കാട് ജില്ലാ കലക്ടർമാരുടെ ഫേയ്സ്ബുക്ക് പേജുകൾക്കാണ് ഏറ്റവും കുറവ് ഫോളോവേഴ്സ്. പാലക്കാട് കലക്ടർക്ക് 80,000 ഫോളോവേഴ്സും കാസർ​ഗോഡ് കലക്ടർക്ക് 75,000ഫോളോവേഴ്സുമാണെങ്കിൽ കണ്ണൂർ കലക്ടർക്ക് വെറും 40,000ഫോളോവേഴ്സ് മാത്രമാണുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി