കേരളം

സ്വാതന്ത്ര്യ ദിനം: ഈ പഞ്ചായത്തില്‍ എല്ലാ വീട്ടിലും ദേശീയ ഗാനം ആലപിക്കും, പതാക ഉയര്‍ത്തും

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികദിനത്തില്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും ദേശീയ ഗാനം ആലപിക്കും. ഓഗസ്റ്റ് 15ന് രാവിലെ  ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് ദേശീയ ഗാനം ആലപിക്കുക. 

ഇതിനായി പഞ്ചായത്തിലെ പതിനായിരത്തോളം വീടുകളിലും  ദേശീയ ഗാനം അച്ചടിച്ചു നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയനും വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്‌കുമാറും പറഞ്ഞു. 

എല്ലാ വീടുകളിലും ദേശീയപതാകയും ഉയര്‍ത്തും. കുടുംബശ്രീയുടെ തയ്യല്‍ യൂണിറ്റുകളില്‍ തയ്യാറാക്കിയ പതാകകള്‍  വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ വീടുകളില്‍ എത്തിക്കും. സ്വാതന്ത്ര്യദിന പരിപാടികളുടെ വിളംബരത്തിന്റെ ഭാഗമായി ഓഗസ്റ്റ് 11ന് എല്ലാ വാര്‍ഡിലും മാനവ സൗഹൃദ റാലിയും നടത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍