കേരളം

മര്‍ദിച്ചവശനാക്കി റോഡരികില്‍ തള്ളിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; പ്രതി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിക്ക് സമീപം കൈവേലിയില്‍ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല്‍ പറമ്പത്ത് വിഷ്ണു (30) ആണ് മരിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.

ഓഗസ്റ്റ് 10ന് പുലര്‍ച്ചെ കൈവേലി ചീക്കോന്നില്‍ യു.പി സ്‌കൂള്‍ പരിസരത്ത് റോഡില്‍ നിന്ന് മാറി വിഷ്ണുവിനെ ചോരയില്‍ കുളിച്ചനിലയിൽ കണ്ടെത്തുതയായിരുന്നു. സമീപത്ത്  സ്‌കൂട്ടര്‍ മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. തുടർന്ന് പൊലീസെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. 

അന്വേഷണത്തിൽ യുവാവിനെ മര്‍ദിച്ചവശനാക്കി റോഡരികില്‍ തള്ളുകയായിരുന്നുവെന്ന് കണ്ടെത്തി.വിഷ്ണുവിനെ മർദിച്ച ചീക്കോന്ന് ചമ്പി ലോറ നീളംപറമ്പത്ത് അഖിലിനെ (23) വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്