കേരളം

മനോജ് എബ്രഹാമിനും ബിജി ജോര്‍ജിനും വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം; കേരളത്തില്‍ നിന്ന് 12 പേര്‍ക്ക് രാഷ്ട്രപതിയുടെ ആദരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ 12 പൊലീസ് ഉദ്യോഗസ്ഥര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. 10 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരവും രണ്ടുപേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരവുമാണ് ലഭിച്ചത്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡിന് എഡിജിപിയും വിജിലന്‍സ് ഡയറക്ടറുമായ മനോജ് എബ്രഹാം ഐപി.എസ്, കൊച്ചി ക്രൈംബ്രാഞ്ച്‌ എസിപി ബിജി ജോര്‍ജ് എന്നിവര്‍ അര്‍ഹരായി.

കുര്യാക്കോസ് വിയു, പി.എ. മുഹമ്മദ് ആരിഫ്, സുബ്രമണ്യന്‍ ടി.കെ., സജീവന്‍ പി.സി., സജീവ് കെ.കെ.,അജയകുമാര്‍ വി നായര്‍, പ്രേംരാജന്‍ ടി.പി., അബ്ദുള്‍ റഹീം അലികുഞ്ഞ്, രാജു കെ.വി., ഹരിപ്രസാദ് എം.കെ.എന്നിവര്‍ സ്തുത്യര്‍ഹ പുരസ്‌കാരത്തിന് അര്‍ഹരായി. ആകെ 1,082 ഉദ്യോഗസ്ഥരാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു