കേരളം

വയലില്‍ ഇറങ്ങി, ആദിവാസിക്കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം 

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയലില്‍ ഇറങ്ങി എന്നാരോപിച്ച് ആദിവാസിക്കുട്ടികളെ മര്‍ദ്ദിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വയനാട് നടവയല്‍ നെയ്ക്കുപ്പ ആദിവാസി കോളനിയിലാണ് സംഭവം. ഞാര്‍ നടാന്‍ ഒരുക്കിയ വയലില്‍ ഇറങ്ങിയെന്നാരോപിച്ചാണ് മര്‍ദ്ദനം. 

ആറും ഏഴും വയസ്സുള്ള കുട്ടികളെയാണ് വയലുടമയായ രാധാകൃഷ്ണന്‍ മര്‍ദ്ദിച്ചത്. ശീമക്കൊന്നയുടെ കമ്പ് ഉപയോഗിച്ച് ദേഹത്തും കാലിലുമെല്ലാം മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് ഇരയായ ഒരു കുട്ടി രണ്ടു തവണ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായതാണ്.

സര്‍ജറി കഴിഞ്ഞതിനാല്‍ തനിക്ക് ഓടാനായില്ലെന്നും, ശ്വാസം കിട്ടിയില്ലെന്നും കുട്ടി പറഞ്ഞു. കുട്ടികളെ പോത്തിനെ തല്ലുന്നതുപോലെയാണ് തല്ലിയതെന്ന് കുട്ടിയുടെ ബന്ധു പറയുന്നു. പട്ടികവര്‍ഗ അതിക്രമ നിയമം അടക്കം ചുമത്തി രാധാകൃഷ്ണനെതിരെ കേസെടുത്തതായി കേണിച്ചിറ പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്