കേരളം

സോളാര്‍ പീഡനക്കേസ്; കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സോളര്‍ പീഡനക്കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. 2012 മെയില്‍ അന്ന് മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ച് വേണുഗോപാല്‍ പീഡിപ്പിച്ചെന്നാണ് പരാതി.

ടൂറിസം പദ്ധതിക്ക് സഹായം തേടി അനില്‍കുമാറിനെ കാണാനെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന വേണുഗോപാല്‍ കയറിപ്പിടിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. വേണുഗോപാലിന് എതിരെയുള്ള ഡിജിറ്റല്‍ തെളിവുകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിരുന്നു.

കേസില്‍ ക്രൈംബ്രാഞ്ചാണ് ആദ്യം അന്വേഷണം നടത്തിയിരുന്നത്. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറി. തിരുവനന്തപുരത്തുവച്ച് ചോദ്യം ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ