കേരളം

'സിപിഎം നേതാക്കള്‍ക്ക് മാത്രം നിയമനം'; സര്‍വകലാശാലയിലെ അധ്യാപകനിയമനം പിഎസ് സിക്ക് വിടണമെന്ന് വിഡി സതീശന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍വകലാശാലകളിലെ അധ്യാപക നിയമനം പിഎസ് സിക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍വകലാശാലകളില്‍ അനധികൃതനിയമനം നടത്താനാണ് സര്‍ക്കാര്‍ സെര്‍ച്ച് കമ്മറ്റി രൂപികരിച്ചതെന്നും വിഡി സതീശന്‍ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു. സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. നിയമനിര്‍മ്മാണം നടത്താനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്നും സതീശന്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ക്ക് വേണ്ടി മാത്രം നിയമനം നടക്കുന്ന സമിതിയാണ

സിപിഎം നേതാക്കന്‍മാര്‍ക്കും അവരുടെ ബന്ധുക്കുള്‍ക്കും വേണ്ടി സര്‍വകലാശാലയിലെ അധ്യാപകനിയമനങ്ങള്‍ റിസര്‍വ് ചെയ്തിരിക്കുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യമാണ് ഉള്ളത്. ഏറ്റവും അവസാനം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനിയമനത്തിലും അതുണ്ടായി. 25 വര്‍ഷത്തെ അധ്യാപന പരിചയവും നൂറില്‍ പരം ഗവേഷണപ്രബന്ധങ്ങളും ഉള്ള അധ്യാപകനെ ഒഴിവാക്കിയാണ് പുതിയ ആളെ നിയമിച്ചതെന്നും സതീശന്‍ പറഞ്ഞു. 

യൂണിവേഴ്‌സിറ്റിയിലെ അധ്യാപക നിയമനം പിഎസ് സിക്ക് വിടണമെന്നതാണ് യുഡിഎഫിന്റെ തീരുമാനം. നേരത്തെ സര്‍വകലാശാലകളിലെ അനധ്യാപകനിയമനം പിഎസ്  സിക്ക് വിട്ടത് യുഡിഎഫ് സര്‍ക്കാരാണ്. ഇതോടെയാണ് സര്‍വകലാശാലകളിലെ അനധ്യാപകനിയമനത്തിലെ അഴിമതി അവസാനിച്ചത്. വര്‍ഷങ്ങള്‍ ഗവേഷണം നടത്തി പിഎച്ച് ഡി എടുത്തവരെ മുഴുവന്‍ മാറ്റിനിര്‍ത്തി പാര്‍ട്ടിക്കാരെയും ബന്ധുക്കളെയും നിയമിക്കുന്നത് അവസാനിപ്പിക്കണമെന്നും സതീശന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും