കേരളം

'കൂടെ ചുവടുവെക്കാൻ അവർ നിർബന്ധിച്ചു, പകുതിയിൽ നിർത്താനും സമ്മതിച്ചില്ല'- നൃത്തം ചെയ്ത് മന്ത്രി ബിന്ദു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം ന‍ൃത്തം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകദിന പരിപാടിക്കെത്തിയ വേളയില്‍ സിഡിഎസ് അംഗങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് നൃത്തം ചെയ്തതെന്ന് അവര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. വീഡിയോയും പങ്കിട്ടിട്ടുണ്ട്.

കുറിപ്പിന്റെ പൂർണ രൂപം

നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്. നൃത്തകാലമൊക്കെ നിർത്തി പൊതുപ്രവർത്തക ആയതിൽപ്പിന്നെയും അതങ്ങനെത്തന്നെ..

കർഷകദിനത്തിൽ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ പരിപാടിക്കെത്തിയതാണ്. വേദി വിട്ടിറങ്ങിയപ്പോൾ സിഡിഎസ് അംഗങ്ങളുടെ നൃത്തം. കൂടെ ചുവടുവെക്കാൻ അവർ നിർബന്ധിച്ചു. പകുതിയിൽ നിർത്താനും  സമ്മതിച്ചില്ല.

എന്തായാലും കർക്കിടകം മാഞ്ഞ് ഓണം പിറക്കുകയാണല്ലോ. അകത്തും പുറത്തും ഓണം തുളുമ്പുന്ന നാളുകളെ, പ്രകൃതിയും മനസ്സുകളും തമ്മിലെ ഗൂഢബന്ധത്തിന്റെ വിരിയലിനെ, ആണിവർ പാടിയാടുന്നത്. 

പങ്കു കൊള്ളാതെങ്ങനെ!  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ