കേരളം

ഇസ്ലാമിസ്റ്റായി ചാപ്പ കുത്തിയാലും പ്രശ്‌നമില്ല; മുതിര്‍ന്നയാള്‍ ആണ്‍കുട്ടിയുമായി ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എടുക്കുന്നത് എന്തിന്?; എംകെ മുനീര്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ വിചിത്രവാദവുമായി മുസ്ലീം ലീഗു നേതാവും എംഎല്‍എയുമായ എംകെ മുനീര്‍. ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടികള്‍ മുതിര്‍ന്ന ആളുകളുമായി ബന്ധപ്പെട്ടാല്‍ എന്തിനാണ് കേസെടുക്കുന്നതെന്ന് മുനീറിന്റെ ചോദ്യം. മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജെന്റര്‍ ന്യൂട്രാലിറ്റിയെന്നും അതിന്റെ പേരില്‍ ഇസ്ലാമിസ്റ്റെന്ന് ചാപ്പ കുത്തിയാലും പ്രശ്‌നമില്ലെന്ന് മുനീര്‍ കോഴിക്കോട് പറഞ്ഞു. കേരള അറബിക് ടീച്ചേഴ്‌സ്‌ ഫെഡറേഷന്‍ നടത്തിയ കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങള്‍ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു എംകെ മുനീര്‍.

'ഇന്ന് ഹോമോ സെക്‌സിന്റെ പേരില്‍ എത്ര കേസുകള്‍ നടക്കുന്നുണ്ട്. പോക്‌സോ കേസുകളൊക്കെ എന്താണ് ശരിക്കും?. പോക്‌സോ കേസുകള്‍ എടുക്കുന്നത് എന്തിനാണ്?. ഒരു പുരുഷന്‍ ഒരു ആണ്‍കുട്ടിയുമായി ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എടുക്കുന്നത് എന്തിനാണ്?  ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് പോക്‌സോ ആവശ്യമുണ്ടോ? ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നുപറയുമ്പോള്‍ സമൂഹത്തിനകത്ത് ഇതിനെ ദുരുപയോഗം ചെയ്യുന്ന എത്രയാളുകള്‍ ഉണ്ടാവുമെന്ന് നമ്മള്‍ ആലോചിക്കുക. എത്ര പീഡനങ്ങള്‍ ആണ്‍കുട്ടികള്‍ക്കുണ്ടാകുമെന്നതിനെ കുറിച്ചും നമ്മള്‍ ആലോചിക്കണം. സ്‌കൂളിലേക്ക് പെട്ടെന്നുകൊണ്ടുവന്ന് പാഠ്യപദ്ധതിയാക്കുന്നതിന് മുന്‍പ് ജെന്‍ഡര്‍സെന്‍സിറ്റൈസേഷന്‍ നടത്തിയിട്ടില്ല നിങ്ങള്‍'- എംകെ മുനീര്‍ പറഞ്ഞു

നേരത്തെയും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ എംകെ മുനീര്‍ രംഗത്തുവന്നിരുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്