കേരളം

ബൈക്ക് ഓടിക്കുന്നതിനിടെ ഫെയ്സ്ബുക്ക് ലൈവ്; യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു, 'നേർവഴിക്ക്' പോകാൻ സ്വന്തം ചെലവിൽ പരിശീലനം 

സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന:  ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ, മൊബൈൽ ഫോണിൽ ഫെയ്സ്ബുക്ക് ലൈവ് ചെയ്തയാളെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തതോടൊപ്പം പ്രത്യേക പരിശീലനത്തിന് വിടാനും ഇടുക്കി ആർടിഒ ഉത്തരവിട്ടു.

കഴിഞ്ഞ ദിവസമാണ് ഇടുക്കി നായരുപാറ സ്വദേശി പുത്തൻപുരയിൽ പി ആർ വിഷ്ണു ചെറുതോണി-പൈനാവ് റോഡിൽ മൊബൈൽ ഫോണിൽ ലൈവ് ചെയ്ത് തൻറെ എൻഫീൽഡ് ബൈക്ക് ഓടിച്ചത്.ഷാജി പാപ്പൻ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു ലൈവ്. ഇത് ശ്രദ്ധയിൽപെട്ട ആർടിഒ ആർ രമണൻ ഇയാളെ വിളിച്ചുവരുത്തിയാണ് നടപടി എടുത്തത്.

മൂന്നുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്തതിന് പുറമെ ഡ്രൈവർമാരെ നേർവഴിക്ക് കൊണ്ടുവരാനുള്ള ഐഡിടിആർ പരിശീലനത്തിന് സ്വന്തം ചെലവിൽ പോകാനും ആർടിഒ നിർദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ